കേരള ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്സി ഐഎസ്എല്‍ ഫൈനല്‍ മത്സരം അധിക സമയത്തേക്ക് നീട്ടി. 68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.
ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഹൈദരാബാദ് എഫ്സി ഗോള്‍ മടക്കി (11) നല്‍കിയിരുന്നു. മത്സരത്തിന്റെ ആദ്യ പകുതി 00 സ്കോറില്‍ അവസാനിച്ചിരുന്നു. മത്സരം അവസാനിക്കാന്‍ 2 മിനിറ്റ് ശേഷിക്കെ സാഹില്‍ തവോറയാണു (88′) ഗോള്‍ മടക്കിയത്. മലയാളി താരം കെ.പി. രാഹുലാണ് (68′) ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.
ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ട ആദ്യ ഗോളടിച്ച് അഭിമാനമായത് തൃശ്ശൂര്‍ക്കാരന്‍ കെ പി രാഹുലായിരുന്നു. 1-0 എന്ന നിലയിലാണ് നിലവില്‍ മത്സരം തുടരുന്നത്. മത്സരം തുടങ്ങി 68-ാം മിനുട്ടിലാണ് തൃശ്ശൂര്‍ക്കാരനായ കെ പി രാഹുല്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക