നടൻ വിനായകനൊപ്പമുള്ള ഇരുപത്തിയഞ്ച് വർഷത്തെ സൗഹൃദം ആഘോഷിച്ച് ടിനി ടോം .കോളേജ് മുതലുള്ള സൗഹൃദമാണ് തങ്ങൾ തമ്മിലെന്ന് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു.
വിനായകനൊപ്പമുള്ള ചിത്രവും ടിനി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.
അതേസമയം, ഒരുത്തീ സിനിമയുടെ പത്രസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ മീ ടു പരാമർശം ഏറെ വിവദങ്ങൾക്ക് വഴിവച്ചിരുന്നു.
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി രഗത്തെത്തിയത്.
നവ്യ നായരും സംവിധായകന് വി.കെ. പ്രകാശും ഒപ്പം ഉണ്ടായിരുന്നിട്ടും വിനായകന്റെ പരാമർശത്തിൽ നിശബ്ദത പാലിച്ചതിനെതിരെയും വിമർശനങ്ങൾ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക