മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി. ഇത്തവണ പഞ്ചാബ് കിങ്സാണ് ചെന്നൈ സൂപ്പര്‍കിങ്സിനെ പരാജയപ്പെടുത്തിയത്. 54 റണ്‍സിനാണ് മഞ്ഞപ്പട പരാജയപ്പെട്ടത്.
പഞ്ചാബ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ വെറും 18 ഓവറില്‍ 126 റണ്‍സിന് ഓള് ഔട്ടായി.
57 റണ്‍സെടുത്ത ശിവം ദുബെയും 23 റണ്‍സ് നേടിയ എം.എസ്.ധോനിയും മാത്രമാണ് ചെന്നൈയ്ക്ക് വേണ്ടി തിളങ്ങിയത്.
പഞ്ചാബിന് വേണ്ടി രാഹുല്‍ ചാഹര്‍ മൂന്നുവിക്കറ്റെടുത്തപ്പോള്‍ വൈഭവ് അറോറയും ലിയാം ലിവിങ്സ്റ്റണും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. രണ്ട് വിക്കറ്റെടുക്കുകയും 60 റണ്‍സ് നേടുകയും ചെയ്ത ലിവിങ്സ്റ്റണാണ് പഞ്ചാബിന്റെ വിജയശില്‍പ്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക