രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകൾ ദിവസേന വർധിക്കുന്ന സാഹചര്യമാണുള്ളത്. ഇനി മുതൽ ഡൽഹിയിൽ ബൂസ്റ്റർ ഡോസുകളാണ് നൽകുക. 18 മുതൽ 59 വരെ പ്രായമുള്ള പൗരന്മാർക്കാണ് ഡൽഹി സർക്കാർ സൗജന്യമായി ബൂസ്റ്റർ ഡോസുകൾ നൽകുക. ആശുപത്രികളിൽ നിന്ന് ബൂസ്റ്റർ സ്വീകരിക്കുവാനാകും.
1009 പേർക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ആക്ടീവ് കേസുകളിൽ മൂന്ന് ശതമാനം ആളുകൾ മാത്രമാണ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. അതേസമയം, കോവിഡ് ഉയരുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കിയിരുന്നു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് 500 രൂപ പിഴ ചുമത്തും.
കൂടുതൽ ആളുകൾ ഒത്തുചേരുന്ന എല്ലാ പരിപാടികളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഡൽഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് കേസുകളിൽ വർധനവ് ഉണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. മാത്രമല്ല, സ്കൂളുകളിൽ ക്ലാസുകൾ തുടരുമെന്നും അറിയിച്ചിട്ടുണ്ട് പൊതുപരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക