സമൂഹമാധ്യമങ്ങൾക്ക് ഇപ്പോഴും നിരവധി ഉപഭോക്താക്കളാണ് ഉള്ളത്. ദിനംപ്രതി സമൂഹമാധ്യമങ്ങൾക്കിടയിൽ പല പരീക്ഷണങ്ങളും നടക്കുന്നുണ്ടെന്നതും യാഥാർഥ്യം. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങി നിരവധി മാധ്യമങ്ങൾ നമുക്കിടയിൽ തന്നെയുണ്ട്. എന്നാൽ, വളരെ പെട്ടെന്ന് തന്നെ ഏറെ ഉപഭോക്താക്കളെ നേടിയെടുത്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് സ്നാപ്ചാറ്റ്.
JioBook ലാപ്ടോപ്പ് , പ്രത്യേക സവിശേഷതകളും വിലയും കാണുക
സ്നാപ്ചാറ്റ് എത്തിയതോടെ ഫേസ്ബുക്കിനും ട്വിറ്ററിനും ജനപ്രീതി കുറഞ്ഞോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ഫേസ്ബുക്കിനെയും ട്വിറ്ററിനെയും മറികടന്ന് സ്നാപ്ചാറ്റ് മുന്നേറുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. സ്നാപ്ചാറ്റ് ആപ്ലിക്കേഷൻ തങ്ങളുടെ പ്രധാന എതിരാളികളായ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയെ മറികടന്നുവെന്നാണ് സ്നാപ്ചാറ്റ് 2022 ലെ ആദ്യ പാദ സാമ്പത്തിക ഫലങ്ങൾ പ്രകാരം വിലയിരുത്തുന്നത്.
കഴിഞ്ഞ അഞ്ച് പാദങ്ങളിൽ ഉപയോക്തൃ വളർച്ച 20 ശതമാനം പിന്നിട്ട കമ്പനി ഇക്കാര്യത്തിൽ ഗണ്യമായ വിജയം കൈവരിച്ചിട്ടുണ്ട്. ഇതോടൊപ്പം വരുമാനം 38 ശതമാനം ഉയർന്ന് 1.06 ബില്യൺ ഡോളറിലുമെത്തി. എന്നാൽ, ആപ്പിൾ ഐഒഎസിന്റെ സ്വകാര്യത മാറ്റം കാരണം 2021 ക്യു 3 ലെ വവരുമാനത്തിലും സ്നാപ്ചാറ്റിന് കുറവ് അനുഭവപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക