സന്‍ഫ്രാന്‍സിസ്കോ: കഴിഞ്ഞ വർഷമാണ് ആപ്പിൾ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് തന്നെ സ്വന്തം ഐഫോണ്‍ ശരിയാക്കാന്‍ സാധിക്കുന്ന ഈ പരിപാടി ഇപ്പോൾ യുഎസിൽ ലോഞ്ച് ചെയ്തു.
ഇതോടെ ആപ്പിള്‍ ഉപകരണങ്ങള്‍, ഏറ്റവും പുതിയ ഐഫോണ്‍ എസ്ഇ 2022 വരെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ശരിയാക്കാം. അതിനുള്ള ടൂള്‍ കിറ്റ് ഇപ്പോള്‍ ഓർഡർ ചെയ്യാനും കഴിയും.
കിയ കാരന്‍സ് സിഎന്‍ജി പതിപ്പ് വരുന്നൂ
ഐഫോണ്‍ ഉടമകൾക്ക് ആപ്പിൾ സെൽഫ് സർവീസ് റിപ്പയര്സ്റ്റോറില് നിന്നും ആപ്പിള്‍ ഐഫോണ്‍ 13, 12 സീരിസിന്റെ അടക്കം 200 ഭാഗങ്ങള്‍ തിരഞ്ഞെടുക്കാനും ഓർഡർ ചെയ്യാനും കഴിയും, കൂടാതെ സ്റ്റോർ ക്രെഡിറ്റിനായി അവരുടെ പഴയ ഭാഗങ്ങളിൽ തിരിച്ച് നല്‍കാനും സാധിക്കും.
റിപ്പയർ ടൂളുകൾ ആഴ്ചയിൽ $49 എന്ന നിരക്കിൽ വാടകയ്ക്കെടുക്കാൻ അവസരം ഉണ്ട്. അതിനാല്‍ പ്രത്യേക ടൂള്‍കിറ്റ് ഫോണ്‍ ശരിയാക്കാന്‍ വാങ്ങണമെന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക