മോഹന്‍ലാല്‍ എന്ന നടനൊപ്പം തന്നെ ഗായകനും മലയാളികള്‍ക്ക് സുപരിചിതനാണ്. നിരവധി സിനിമകളില്‍ ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുമുണ്ട്. സ്റ്റേജ് ഷോകളിലും പ്രേക്ഷകനെ വിസ്മയിപ്പിച്ചിട്ടുണ്ട്. . ഇപ്പോഴിതാ 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു പ്രോഗ്രാമിലെ ലാലിന്റെ ആലാപനം ശ്രദ്ധേയമാവുകയാണ്.
1986ല്‍ നടന്ന സ്റ്റേജ് ഷോയുടെ ദൃശ്യങ്ങള്‍ ഓര്‍ബിറ്റ് വിഷനാണ് പുറത്തുവിട്ടത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
എന്തൊരു ക്യൂട്ടാണ് ലാലേട്ടന് എന്നു തുടങ്ങി, നിരവധി കമന്റുകള്‍. ഏറ്റവുമൊടുവിലായി ഗായകന് കൃഷ്ണന് ചന്ദ്രന് മോഹന്‍ലാലിനെ കുറിച്ചു പറയുന്ന വാക്കുകളും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക