കോഴിക്കോട്: ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കും. ശവ്വാല്‍ മാസപ്പിറ കണ്ട വിവരം ലഭിക്കാത്തതിനാല്‍ റമദാന് 30 പൂര്‍ത്തിയാക്കി കേരളത്തില്‍ ഈദുല്‍ ഫിത്ര് ചൊവ്വാഴ്ചയായിരിക്കുമെന്ന് കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അറിയിച്ചു.
അതേസമയം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാള്‍. റമദാനിലെ 30 ദിനങ്ങളും പൂര്‍ത്തിയാക്കിയാണ് ഗള്‍ഫില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഒമാനില്‍ ഇന്ന് റമദാന് 29 പൂര്‍ത്തിയാവുകയേ ഉള്ളൂ. ഇതിനാല്‍ ഇന്ന് മാസപ്പിറവി കണ്ടാല്‍ ഒമാനിലും നാളെയാകും ചെറിയ പെരുന്നാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക