വിവോയുടെ വി-സീരീസ് സ്മാര്‍ട്ട്ഫോണിന് ഇന്ത്യയില്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഈ വര്‍ഷം ആദ്യം ലോഞ്ച് ചെയ്ത വി23ഇ-ക്ക് കമ്പനി 5000 രൂപ പ്രത്യേക ക്യാഷ്ബാക്ക് കിഴിവ് പ്രഖ്യാപിച്ചു.
വിവോയുടെ ഏറ്റവും പുതിയ സെല്‍ഫി കേന്ദ്രീകൃത സ്മാര്‍ട്ട്ഫോണ്‍ സീരീസിലെ എന്‍ട്രി ലെവല്‍ പാക്കേജാണിത്..
ഇന്ത്യയില്‍ വി23ഇ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ ഐസിഐസിഐ ബാങ്ക്, എസ്ബിഐ അല്ലെങ്കില്‍ ഐഡിഎഫ്സി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് 5000 രൂപ കിഴിവ് ക്ലെയിം ചെയ്യാം. വണ്‍ കാര്‍ഡ് ഉള്ളവര്‍ക്കും ഓഫര്‍ ക്ലെയിം ചെയ്യാം. ക്യാഷ്ബാക്ക് ഓഫര്‍ മെയ് 10 വരെയാണ്.
ഇന്ത്യയിലെ വി23ഇ 5ജി വില 8GB + 128GB സ്റ്റോറേജ് ഓപ്ഷനായി 25,990 രൂപയാണ്. മിഡ്നൈറ്റ് ബ്ലൂ, സണ്‍ഷൈന്‍ ഗോള്‍ഡ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ക്യാഷ്ബാക്ക് ഓഫര്‍ ഈ വില 20,990 രൂപയായി കുറയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക