വിശാഖപട്ടണം: ട്രെയിനിലെ കക്കൂസിൽ പ്രസവിച്ച ആൺകുഞ്ഞിനെ വാഷ് ബേസിനിൽ ഉപേക്ഷിച്ച് സ്ത്രീ മുങ്ങി.
ബുധനാഴ്ച രാവിലെ 8.25 ഓടെ ധൻബാദ്-ആലപ്പുഴ ബൊക്കാറോ എക്സ്പ്രസിന്റെ മൂന്നാം ക്ലാസ് എസി കോച്ചിലെ ടോയ്ലറ്റിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ച് വാഷ് ബേസിനിൽ ഉപേക്ഷിച്ചത്.
സിംഹാചലം സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ യാത്രക്കാർ ഓൺബോർഡ്-ടിടിഇയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഉടൻ തന്നെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ കുഞ്ഞിനെ വിശാഖപട്ടണത്തെ ഡിവിഷണൽ റെയിൽവേ ആശുപത്രിയിൽ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക