മലപ്പുറം: നിലമ്പൂരില്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശിയെ കൈ ഞരമ്പ് മുറിച്ചും എറണാകുളം സ്വദേശിനിയെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്ന സൂചനകള്‍ പുറത്തു വന്നിരുന്നു.
ആത്മഹത്യ എന്നു തോന്നുന്ന തരത്തിൽ നടന്ന കൊലപാതകാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്.
ആത്മഹത്യയെന്ന തോന്നുന്ന വിധത്തില്‍ രണ്ടുപേരെ കൊല്ലുന്നതിനെപ്പറ്റി പദ്ധതിയിട്ട് പ്രിന്റ് ചെയ്തു ഭിത്തിയിൽ ഒട്ടിച്ചതിന്റെ ചില ഭാഗങ്ങളാണ് വിഡിയോയിൽ കാണിക്കുന്നത്. ഭിത്തിയിൽ ഒട്ടിച്ച പേപ്പറിൽ എഴുതിയിരിക്കുന്ന ചില ഭാഗങ്ങൾ ഇങ്ങനെയാണ്:
‘ ഷഫീക്ക് ,അജ്മൽ, നൗഷാദ് എന്നിവർ ഹാരീസിനെ കെട്ടുക. അധികം മുറുക്കി കെട്ടരുത്. രണ്ടു കാലിന്റെയും ഇടയിൽ വെൽവെറ്റ് പീസ് വയ്ക്കാൻ മറക്കരുത്. ഷഹീം, ഹാരിസിന്റെ അടുത്ത് നിൽക്കുക.
നിലമ്പൂരില്‍ വൈദ്യനെ ചങ്ങലക്കിട്ട് ദാരുണമായി കൊലപ്പെടുത്തിയ പ്രതികള്‍ മറ്റ് രണ്ട് കൊലപാതകങ്ങള്‍ അബുദാബിയിലും നടത്തി; മരണങ്ങള് ആത്മഹത്യയെന്ന് തോന്നുന്ന വിധത്തില്‍ പദ്ധതികള്‍ പ്രിന്റ് ചെയ്ത് ഭിത്തിയില്‍ ഒട്ടിച്ചു, തെളിവുകള്‍ പുറത്ത്
നൗഷാദ് പെണ്ണിന്റെ അടുത്തേക്കു വരിക. മൂക്ക് പൊത്തിപ്പിടിക്കൽ ടെക്നിക് ഉപയോഗിച്ച് വായയുടെ കെട്ടഴിക്കുക. എന്നാൽ പൂർണമായും അഴിക്കാതെ.. നൗഷാദ് ബാക്കിൽ വലിച്ചു പിടിച്ച് ..അജ്മൽ പാഡുകൾ പൂർണമായും അഴിക്കുക. വായ വീണ്ടും കെട്ടുക. അവളുടെ കാലിലെ കെട്ടഴിച്ച് പാഡ് മാറ്റുക…ഇനി കെട്ടണ്ട…
കയ്യിലെ കെട്ടഴിച്ച് പാഡുകൾ മാറ്റുക. അജ്മൽ പോക്കറ്റിലുള്ള പ്ലാസ്റ്റിക് വിരിച്ച് വയറിൽ കയറിയിരിക്കുക…കാൽ പിടിക്കണ്ട. വായിൽ കെട്ടഴിച്ച് മൂക്ക് പൊത്തിപ്പിടിക്കുക.. അഴിക്കുമ്പോൾ തന്നെ അജ്മൽ വായ പൊത്തിപ്പിടിക്കുക.. ഷബീബ് അവളുടെ മൂക്ക് അടച്ച് ശ്വാസം മുട്ടിക്കുക. ഈ ഗ്യാപ്പിൽ അജ്മൽ കഴുത്തിൽ അമർത്തുക..
ഷബീബ് വായ പൊത്തിപ്പിടിക്കുക… തീർന്നുവെന്ന് ഉറപ്പായാൽ അജ്മൽ കുറച്ചു നേരം മൂക്കും വായും പൊത്തിപ്പിടിക്കുക. തീർന്നിട്ടില്ല എന്ന് തോന്നുകയാണെങ്കിൽ വീണ്ടും കഴുത്ത് അമർത്തുക. അവളെ കെട്ടാനുള്ളതൊക്കെ കെട്ടി അവളെ തീർത്ത ബെഡ്ഡിൽ കിടത്തി ഷമീം കാവൽ നിൽക്കുക.
സ്റ്റീൽ ടൂൾ ഉപയോഗിച്ച് അവളുടെ വായിൽ തുണിക്കഷ്ണമോ നൂലോ ഉണ്ടോയെന്ന് നോക്കുക..ഉണ്ടെങ്കിൽ എടുത്ത് ട്രിപ്പിൾ പാക്കിങ് ചെയ്യുക. അവനെ ചുമന്നു കൊണ്ടുവന്ന് അവളുടെ ഒരു സൈഡിൽ കിടത്തുക. അവൾ അടുത്തു കിടക്കുന്നത് അവന് ആദ്യം മനസ്സിലാവരുത്.’
2020ല്‍ അബുദാബിയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്ന് സൂചന. സംഘത്തലവന് ഷൈബിന് അഷറഫിന്റെ കൂട്ടാളിയായ മുക്കം സ്വദേശി ഹാരിസിനെ മറ്റൊരു സ്ത്രീയെയും കൊലപ്പെടുത്താനിട്ട പദ്ധതിയെന്നാണ് വിവരം.
ഇവർ പദ്ധതിയുടെ ബ്ലൂപ്രിന്റ് ഭിത്തിയിൽ പതിപ്പിച്ചതിന്റെ വിഡിയോ പ്രതികളിൽ ഒരാളായ നൗഷാദ് തന്നെയാണ് വിഡിയോയിൽ ചിത്രീകരിച്ചത്.
‘എന്റെ സേഫ്റ്റിക്കു വേണ്ടിയാണ് ഇത്. ആവശ്യം വന്നുകഴിഞ്ഞാൽ മാത്രമേ ഇത് ഉപയോഗിക്കുള്ളൂ’ എന്നും പറഞ്ഞാണ് ബ്ലൂപ്രിന്റുകൾ ഒട്ടിച്ച ഭിത്തി വിഡിയോയിൽ കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക