ഇത്തവണ മെയ് 12 നാണ് മോഹിനി ഏകാദശി വരുന്നത്. പുരാണങ്ങൾ പ്രകാരം ഈ ദിവസമാണ് അസുരന്മാരിൽ നിന്ന് അമൃത് തിരിച്ചുവാങ്ങാൻ മഹാവിഷ്ണു മോഹിനിയുടെ രൂപം ധരിച്ചത്.
ഇത്തവണ മെയ് 12ന് വ്യാഴാഴ്ച കൂടി ആയതിനാൽ ഫലം ഇരട്ടിയാണ്. മെയ് 11 ബുധനാഴ്ച രാത്രി 7.31ന് തുടങ്ങി12 വ്യാഴാഴ്ച വൈകുന്നേ രം 6.51 ന് അവസാനിക്കും.ഏകാദശി വ്രതം മുറിക്കുന്നത് 13ന് വെള്ളിയാഴ്ച ആണ്.
ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ രാത്രി ഉറങ്ങാതെ ഭജന കീർത്തനത്തിനായി സമയം ചെലവഴിക്കണം. രാവിലെ തുളസിക്ക് വെള്ളം സമർപ്പിക്കുക.
ഇതിനുശേഷം വൈകുന്നേരം തുളസിയുടെ അടുത്ത് പശുവിൻ നെയ്യ് വിളക്ക് തെളിയിക്കുക.ഏകാദശി തീരുന്നതിന് മുമ്പ് ഒരു ഉത്തമ വ്യക്തിക്ക് ഭക്ഷണവും ദക്ഷിണയും നൽകണം.
ആധുനിക ഗൃഹോപകരണങ്ങൾ സ്വന്തമാക്കും. ഉദ്യോഗക്കയറ്റം ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും, ഒറ്റക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക. കൂടുതൽ വരുമാനം പ്രതീക്ഷിക്കാം; ഇന്നത്തെ ജാതകം
മോഹിനി ഏകാദശി ദിവസം തുളസിയില പറിക്കരുത്. ഏകാദശി ദിനത്തിൽ മുടി, മീശ, താടി, നഖം എന്നിവ മുറിക്കരുത്. ബ്രഹ്മചര്യം പാലിക്കണം.
മോഹിനി ഏകാദശിക്ക് ഒരു ദിവസം മുമ്പ് ഒരു തുളസിയില പറിച്ചെടുത്ത് സൂക്ഷിക്കുക. ഏകാദശി നാളിൽ അൽപം പാലിൽ കുങ്കുമപ്പൂവും തുളസിയിലയും ഇടുക.ഇത് മഹാവിഷ്ണുവിനും ലക്ഷ്മിക്കും സമർപ്പിക്കുക.
അത് കുടും ബസമേതം പ്രസാദമായി കഴിക്കുക. ഇത് ചെ യ്യുന്നതിലൂടെ സാമ്പത്തിക ബുദ്ധി മുട്ടുകൾ നീങ്ങുകയും വീട്ടിൽ ഐശ്വര്യ ഉണ്ടാകുമെന്നും വിശ്വസിക്കുന്നു.
ദശമിനാളിൽ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളിൽ പൂർണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനം പോലും പാടില്ല. അത് കഴിയാത്തവർക്ക് അരി ആഹാരം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം.
ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയർ പുഴുക്ക്, പഴവർഗ്ഗങ്ങൾ എന്നിവയും ഭക്ഷിയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക