തനിക്ക് മുഖ്യമന്ത്രിക്കും ഒരേ സംസ്കാരമാണുള്ളതെന്ന് കെ പി സി സി പ്രസിഡന് കെ സുധാകരന്. തന്റെ ചങ്ങല പരാമര്‍ശത്തോട് മുഖ്യമന്ത്രില്കിയ മറുപടിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് സുധാകരന് ഇപ്രകാരം പറഞ്ഞത്. താനും മുഖ്യമന്ത്രിയും കണ്ണൂരുകാരാണ്. തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരേ സംസ്കാരമാണുള്ളതെന്നും സുധാകരന് പറഞ്ഞു. മലബാറിലായാലും തിരുവിതാംകൂറിലായാലും പട്ടിയും ചങ്ങലയും വ്യത്യാസമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കുറ്റം നോക്കിയല്ല രാഷ്ട്രീയ പാരമ്പര്യം നോക്കിയാണ് തനിക്കെതിരെ കേസ് എടുക്കാറുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. പറയാനുള്ളത് ഇനിയും പറയും. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടന്നും സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതിനെതിരെയായിരുന്നു കെ സുധാകരന് ചങ്ങല പരാമര്‍ശം നടത്തിയത്. ചങ്ങലയില്‍ നിന്ന് പൊട്ടിപ്പോയ നായയേപ്പോലെയാണ് മുഖ്യമന്ത്രി തൃക്കാക്കരയില്‍ വന്നിരിക്കുന്നതെന്നായിരുന്നു സുധാകരന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക