തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. പ്രവേശനോത്സവത്തോടെയാണ് സ്കൂളുകൾ തുറക്കുന്നത്. 42.9 ലക്ഷം വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. ഇതില്‍ മൂന്നര ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്നവരാണ്.
ഇത്തവണ കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
സ്കൂളുകളുടെ അറ്റകുറ്റപ്പണി മേയ് 27നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂളുകളില്‍ സമ്പൂര്‍ണ ശുചീകരണം നടത്തണം. ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കുകയും കുടിവെള്ള ടാങ്ക്, കിണറുകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവ ശുചീകരിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക