തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ രണ്ട് വരെ പരക്കെ കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷം കൂടി സ്ഥിരീകരിച്ചതോടെ കനത്ത മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.
ഇന്ന് ഒന്‍പത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്.
കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക