ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു.. ഈ വരികളെല്ലായ്പ്പോഴും നമ്മുടെ ചുറ്റുമുള്ള പ്രകൃതിയെ സംരക്ഷിക്കുവാനുള്ള ഓർമ്മപ്പെടുത്തൽ നൽകാറുണ്ട്. എന്നാൽ, പരിസ്ഥിതി സംരക്ഷണം എന്നത് വെറുമൊരു ഓർമ്മപ്പെടുത്തൽ ആയി മാറേണ്ടുന്ന ഒന്നല്ലെന്നും അത് ഓരോ പൗരന്റെയും കടമ കൂടിയാണ് എന്നതാണ് നാം ഓർമ്മിക്കേണ്ടത്.
രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വരുന്നു? നിയമം ഉടനെന്ന് കേന്ദ്രമന്ത്രി
എല്ലാ വർഷവും ജൂൺ അഞ്ചിനാണ് പരിസ്ഥിതി ദിനമായി കൊണ്ടാടുന്നത്. 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ഐക്യരാഷ്ട്രസഭ ആരംഭിച്ചത്. അമേരിക്കയിലായിരുന്നു ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്. പിന്നീട് ലോകമാകെ അത് ഏറ്റെടുത്തു.
വന്യമൃഗങ്ങളുടെ വരവ് തടയാന്‍ ഫലവൃക്ഷങ്ങള്‍; പദ്ധതിയുമായി വനംവകുപ്പ്
കാടുകളും മരങ്ങളും സംരക്ഷിക്കുന്നതിനൊപ്പം നമുക്ക് ചുറ്റുമുള്ള വന പ്രദേശങ്ങൾ വിപുലീകരിക്കുവാനും പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കുവാനും പരിസ്ഥിതി ദിനം ലക്ഷ്യമിടാറുണ്ട്. മാത്രമല്ല, കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കണം.
ദിനംപ്രതി അന്തരീക്ഷത്തിലേക്ക് എത്തുന്ന കാർബൺ ഡൈ ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നിങ്ങനെയുള്ള വാതകങ്ങളുടെ അളവിൽ വലിയ വർധനവാണ് വന്നുകൊണ്ടിരിക്കുന്നത്. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്ക് വഴിയൊരുക്കുകയും ആഗോള താപനത്തിന് കാരണമാകുകയും ചെയ്യുന്നു.
പരിസ്ഥിതിയെ സംരക്ഷിക്കുവാനുള്ള ഏറ്റവും പ്രധാനവും എളുപ്പവും പ്രയോജനപ്രദവുമായ കാര്യം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ്. അതിനാൽ തന്നെ നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന തിരിച്ചറിവോടെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കുവാനായി മുന്നിട്ടിറങ്ങാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക