തിരുവനന്തപുരം: കുളിമാട് പാലത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട പൊതുമരാമത്ത് വിജിലൻസിന്റെ റിപ്പോർട്ട് തിരിച്ചയച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
യന്ത്ര തകരാറോ , മാനുഷിക പിഴവോ ആണ് പാലം തകരാൻ കാരണമെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. ഈ റിപ്പോർട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു.
എന്നാൽ റിപ്പോർട്ടിൽ വ്യക്തത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇത് തിരിച്ചയച്ചത്. യന്ത്രത്തകരാറാണോ മാനുഷിക പിഴവാണോ പാലം തകരാൻ കാരണമെന്ന് കൃത്യമായി പറയണമെന്നാണ് മന്ത്രിയുടെ നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക