കൊച്ചിയിൽ വച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ വഴിത്തിരിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായി നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. സിദ്ദിഖിന് പുറമെ ആലുവയിലുള്ള ആശുപത്രിയുടെ ഉടമസ്ഥൻ ഡോ.ഹൈദരാലിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
ബാഹുബലിയുടെ കോട്ട പൊളിച്ച് വിക്രം, 150 കോടി ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ തമിഴ് ചിത്രം
നേരത്തെ കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ദിലീപിന് എഴുതിയ കത്തുമായി ബന്ധപ്പെട്ട് സിദ്ദിഖ് വെളിപ്പെടുത്തിയിരുന്നു. ദിലീപിന് അബദ്ധം പറ്റിയതാണെന്നും താൻ ദിലീപിനൊപ്പമാണെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ടുകൊണ്ടാണ് സിദ്ദിഖിന്റെ മൊഴി എടുക്കുവാൻ ക്രൈം ബ്രാഞ്ച് എത്തിയത്.
പരസ്പരം തോളില്‍ കൈയിട്ട് മോഹന്‍ലാലും പൃഥ്വിയും
അതേസമയം, നേരത്തെ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാൻ പ്രേരിപ്പിക്കുന്ന വോയിസ് ക്ലിപ്പ് പുറത്ത് വന്നിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് അബദ്ധം പറ്റിയെന്ന് നടന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നാണ് ക്രൈംബ്രാഞ്ച് ചോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക