Home ASTROLOGY മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യദിനം; ചിങ്ങം രാശിക്കാര്‍ ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും, ഇടവം...

മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യദിനം; ചിങ്ങം രാശിക്കാര്‍ ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും, ഇടവം രാശിക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും, മേടം മുതല്‍ മീനം വരെ ഇന്നത്തെ ഫലം അറിയാം

വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഓരോ രാശിക്കാര്‍ക്കും ഒരോ ഫലങ്ങളാണ് ഉളണ്ടാകുക.

ഓരോ രാശിയുടെയും ഭാവി നിശ്ചയിക്കുന്നത് ഓരോ ഗ്രഹങ്ങളാണ്. ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യദിനമാണ് .

ചിങ്ങം രാശിക്കാര്‍ ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. ഇടവം രാശിക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. മേടം മുതല്‍ മീനം വരെ ഇന്നത്തെ ഫലം അറിയാം

മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)

സാമ്പത്തിക കാര്യങ്ങളിൽ ഭയപ്പെടാനില്ല.ദമ്പതികൾ തമ്മിൽ ചില അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം.പങ്കാളിയിൽ നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കില്ല.അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം:- (കാർത്തിക3/4, രോഹിണി,മകയിരം 1/2)

സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ ലഭിക്കും.മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാൻ സാധിക്കു.ചിലർക്ക് സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.യാത്രകൾക്കും യോഗം കാണുന്നു.

മിഥുനം:-(മകയിരം 1/2,തിരുവാതിര, പുണർതം3/4)

ഭാഗ്യം ഉള്ള ദിവസമാണിന്ന് സൗന്ദര്യ സംരക്ഷ ണത്തിനായി കൂടുതൽ പണം ചിലവഴിക്കും. ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയിക്കും. കുടുംബത്തിൽ ഒരു പുണ്യകർമ്മം നടക്കും.

കർക്കിടകം:-(പുണർതം1/4, പൂയ്യം,ആയില്യം)

അടുത്ത സുഹൃത്തുമായോപങ്കാളിയുമായോ കലഹിക്കാൻ ഇടയാകും.പുതിയ ബിസിനസ് ആരംഭിക്കും.പൊതുവേ ദൈവാധീനം ഉള്ള കാലമായതിനാൽ പല പ്രതിസന്ധികളും തരണം ചെയ്യാൻ സാധിക്കും.സാമ്പത്തിക നില ഭദ്രമാണ്.

ചിങ്ങം:-(മകം,പൂരം,ഉത്രം1/4)

ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപി ക്കും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങ ൾ ഉണ്ടാകും.പലകാര്യങ്ങളും ആഗ്രഹിക്കുന്ന പോലെനടക്കുന്ന ദിവസമാണിന്ന്. ദാമ്പത്യ ജീ വിതം സന്തോഷകരമാകും.

കന്നി:-(ഉത്രം3/4,അത്തം,ചിത്തിര1/2)

പ്രതീക്ഷിച്ച ചില കാര്യങ്ങൾക്ക് തടസ്സം നേരിടും.അടുത്ത ഒരു ബന്ധുവുമായി അഭിപ്രായ ഭിന്നത ഉണ്ടാവും.സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുക.പുതിയ തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുക.

തുലാം:-(ചിത്തിര1/2,ചോതി,വിശാഖം3/4)

മകന്റെ നേട്ടത്തിൽ അഭിമാനിക്കാൻ അവസരം ഉണ്ടാകും.പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ ഇടയുണ്ട്.ബന്ധുക്കളുടെ സഹാ യം ലഭിക്കും.ചിലർ പുതിയ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കും.

വൃശ്ചികം:-(വിശാഖം1/4,അനിഴം,തൃക്കേട്ട)

പ്രവർത്ത രംഗത്ത് ചില തടസ്സങ്ങൾ നേരിടും. രോഗബാധയും ആശുപത്രി വാസവും ഇന്ന് പ്രതീക്ഷിക്കാം. കാർഷിക ആദായം വർദ്ധി ക്കും.ഏറെ കാലത്തിനു ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടും.

ധനു:-(മൂലം, പൂരാടം,ഉത്രാടം1/4)

സുഹൃത്തുക്കളെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം.സംബന്ധമായ ഇടപാടുകൾ ലാഭകരമാകും.സൈനിക രംഗത്ത് പ്രവർത്തി ക്കുന്നവർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും. യുവാക്കളുടെ വിവാഹം നിശ്ചയിക്കാൻ ഇടയുണ്ട്.

മകരം:-(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)

പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.വീട്ടിൽ ഒരു മംഗളകർമ്മം നടക്കും.നിയമ സഹായങ്ങൾ അനുകൂലമായി വരും.വാക്കുകൾ സൂക്ഷി ച്ച് സംസാരിക്കാൻ ശ്രദ്ധിക്കുക.ആരോഗ്യം തൃപ്തികരമാണ്.

കുംഭം:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)

പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാ കും. ബന്ധു ഗൃഹങ്ങളിൽ സന്ദർശനം നടത്തും.നഷ്ടമായി എന്ന് കരുതിയ ഒരു വസ്തു തിരി ച്ചു കിട്ടും.അയൽക്കാരുമായി ഉണ്ടായിരുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കും.

മീനം:-( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

പുതിയ ഒരു വിഷയം പഠിക്കാനായി ചേരും. കഥാകൃത്തുക്കളും സാഹിത്യകാരന്മാർക്കും ഗുണകരമായ ദിവസമാണിന്ന്.പരീക്ഷയിൽ ഉന്നത വിജയം നേടും.സാമ്പത്തികനില ഭദ്രമാണ്.

Also Read :   അട്ടപ്പാടി അഗളിയില്‍ സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി; അഞ്ചുപേര്‍ കസ്റ്റഡിയില്‍