ഇനി മുതൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലും ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റർ ഉണ്ടാകും. ഈ മാസം തന്നെ വിമാനത്താവളത്തിൽ സെന്റർ തുറക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. മദ്യ ഷോപ്പ് ഉൾപ്പെടെയുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റർ ഈ മാസം 24ന് പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം.
രാത്രിയില്‍ സുഖമായുറങ്ങണോ? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ രണ്ട് ഔട്ട്ലെറ്റുകളാണ് ഉണ്ടായിരിക്കുക. മുംബൈ ട്രാവൽ റീട്ടെയിലിന്റെ കീഴിലായിരിക്കും പ്രവർത്തനം. ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ എന്ന് പേരും നൽകും. ഇറക്കുമതി ചെയ്ത മിഠായികൾ, ബ്രാൻഡഡ് പെർഫ്യൂമുകൾ, ട്രാവൽ ആക്സസറികൾ എന്നിവയും ഉണ്ടായിരിക്കും. മദ്യത്തിന് പുറമെ ഒരു സ്റ്റോർ ഇതിനായി ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക