രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് ഭിന്നത രൂക്ഷം. പ്രതിപക്ഷ നിരയിലുള്ള ജാർഖണ്ഡ് മുക്തി മോർച്ച ദ്രൗപദി മുർമുവിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന.
ഇക്കാര്യത്തിൽ നിലപാട് തീരുമാനിക്കാൻ ജെഎംഎം നാളെ യോഗം ചേരും. ബിജു ജനതാദളും വൈഎസ്ആർ കോൺഗ്രസും എൻഡിഎ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു.
17 പാർട്ടികളുടെ പിന്തുണയോടെയാണ് യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി നേരത്തെ പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചത്. മത്സരിക്കാൻ തൃണമൂലിൽ നിന്ന് രാജിവയ്ക്കണമെന്ന ഉപാധി യശ്വന്ത് സിൻഹ അംഗീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക