കാസർകോട്: വെള്ളരിക്കുണ്ട് താലൂക്ക് പനത്തടി കല്ലെപ്പള്ളിയിലും കണ്ണൂർ ചെറുപുഴ മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു.
വെള്ളരിക്കുണ്ട് താലൂക്ക് പനത്തടി കല്ലെപ്പള്ളിയിൽ ചൊവ്വാഴ്ച രാവിലെ 7.45ന് സാമാന്യം വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനം അനുഭവപ്പെട്ടു.
വിള്ളലുകളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
കണ്ണൂർ ചെറുപുഴ മേഖലയിൽ ഇന്നു രാവിലെ 7.50 ആണു സംഭവം. നാശനഷ്ടങ്ങളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക