പിസി ജോർജിനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടലുള്ള ഗൂഢാലോചനയാണ്. സ്വർണ്ണക്കടത്ത് കേസ് വഴി തിരിച്ച് വിടാനുള്ള ശ്രമമാണ്. പരാതി മനപൂർവം പറയിപ്പിച്ചതാണ്.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് കഴിഞ്ഞ കുറേനാളുകളായി നടന്നുകൊണ്ടിരിക്കുന്ന നാടകങ്ങൾ കേരളത്തിലെ ജനങ്ങളുടെ മുൻപിൽ മറനീക്കി പുറത്തുവരികയാണ്. ഫെബ്രുവരിയിൽ നടന്ന സംഭവത്തിൽ ഇപ്പോഴാണോ പൊലീസിന് നടപടി സ്വീകരിക്കാൻ ബോധോദയം ഉണ്ടായതെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു.
ഇക്കാര്യത്തിൽ ഉന്നത പൊലീസ് അധികാരികൾ മറുപടി പറയണം. പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക