ബോളിവുഡ് നടിമാരെപ്പോലെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളാണ് ഏറെയും. സൗന്ദര്യ സംരക്ഷണത്തിനായി ഒട്ടറെ പണം ചിലവാക്കുന്നവരാണ് താരങ്ങൾ എന്നാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, വിഷമിക്കേണ്ട കാര്യമില്ല. മേക്കപ്പില്ലാതെ നടിമാരുടെ മുഖം എങ്ങനെ തിളങ്ങുന്നുവെന്ന് നമുക്ക് നോക്കാം…
കരീന കപൂർ
കരീന കപൂറിന്റെ സൗന്ദര്യത്തിന്റെ രഹസ്യം നല്ല ഭക്ഷണം മാത്രമല്ല, ഒരു ഫേസ് മാസ്ക് കൂടിയാണ്. തിളങ്ങുന്ന ചർമ്മത്തിന് കരീന ചന്ദനം ഫെയ്സ് മാസ്ക് ആയി ഉപയോഗിക്കുന്നു. ഉണ്ടാക്കുന്നത് വളരെ ലളിതമാണ്. രണ്ട് സ്പൂൺ ചന്ദനപ്പൊടിയിൽ രണ്ട് തുള്ളി മഞ്ഞളും വിറ്റാമിൻ ഇയും പാലും കലർത്തി പേസ്റ്റ് ഉണ്ടാക്കുക. പിന്നീട് ഇത് മുഖത്ത് 10 മിനിറ്റ് നേരം വയ്ക്കുക, കഴുകിയ ശേഷം തിളങ്ങുന്ന ചർമ്മം പ്രത്യക്ഷപ്പെടും.
പ്രിയങ്ക ചോപ്ര
തിളങ്ങുന്ന ചർമ്മത്തിന് തൈര്, റോസ് വാട്ടർ, നാരങ്ങ നീര്, മഞ്ഞൾ, മൈദ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുന്ന മാസ്ക് ആണ് പ്രിയങ്ക ചോപ്ര ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക