മോഹന്‍ലാല്‍ കൊച്ചിയില്‍ പുതിയ ആഡംബര ഫ്ളാറ്റ് സ്വന്തമാക്കിയ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കൊച്ചി കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി സമുച്ഛയത്തിലാണ് താരത്തിന്റെ പുതിയ വീട്.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ തന്റെ വസതിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ അനീഷ് ഉപാസന.ബുധനാഴ്ചയായിരുന്നു ഫ്ലാറ്റിന്റെ പാലുകാച്ചല്‍. ക്ഷണിക്കപ്പെട്ട അന്‍പതോളം ആളുകള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
ലാംബ്രട്ട സ്കൂട്ടറാണ് ഫ്ലാറ്റിന്റെ ഒരു ഹൈലൈറ്റ്. രാജാവിന്റെ മകന് സിനിമയിലെ ഡയലോഗ് അനുസ്മരിപ്പിക്കുന്ന 2255 നമ്പറുള്ള സ്കൂട്ടറര്‍ ഫ്ലാറ്റിന്റെ എന്ട്രന്സില് തന്നെ സ്ഥാപിച്ചിട്ടുണ്ട്. ഇട്ടിമാണി സിനിമയില്‍ താരം ഉപയോഗിച്ച സ്കൂട്ടര്‍ കൂടിയാണിത്.
ഗസ്റ്റ് ലിവിങ് , ഡൈനിങ്, പൂജാ റൂം, പാന്‍ട്രി കിച്ചന്, വര്‍ക്കിങ് കിച്ചന് എന്നിവയാണ് താഴത്തെ നിലയില്‍ സജീകരിച്ചിരിക്കുന്നത്. പാചകത്തില്‍ പരീക്ഷണങ്ങള്‍ നടത്താറുള്ള താരം അത്യാധുനിക സൗകര്യങ്ങളോടെ വിപുലമായാണ് കിച്ചന് ഒരുക്കിയിട്ടുള്ളത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികള്‍ ഫ്ളാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമും തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.
https://fb.watch/eaLCnDqjIZ/
പ്രതികരിക്കാൻ ഇവിടെ എഴുതുക