കണ്ണുകള്‍ നമുക്ക് എത്രമാത്രം പ്രധാനപ്പെട്ട അവയവങ്ങളാണെന്ന് പറയുക വയ്യ, അല്ലേ? കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലുമാകില്ല. എന്നാല്‍ ചിലരില്‍ ജീവിതരീതികളിലെ അശ്രദ്ധ മൂലം കാഴ്ചാതകരാറുകള്‍ സംഭവിക്കാറുണ്ട്.
എന്നാല്‍ ഇത്തരത്തില്‍ കണ്ണ് ബാധിക്കപ്പെടുമെന്ന് നാം പൊതുവില്‍ പറയുന്ന ചില കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ കണ്ണിനെ അങ്ങനെ കാര്യമായി ബാധിക്കുന്നതായിരിക്കില്ല. അതേസമയം മറ്റ് പലതും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാനുമുണ്ടായിരിക്കും. അങ്ങനെ കണ്ണുകളുടെ ആരോഗ്യവുമായിബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ഏതാനും കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
വ്യായാമം
കണ്ണുകള്‍ക്ക് വ്യായാമമുണ്ട്. ഇത് പലരും പതിവായി ചെയ്യാറുമുണ്ട്. കാഴ്ചശക്തിക്ക് മങ്ങലേല്‍ക്കാതിരിക്കാനാണ് വ്യായാമമെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ ഇത് കാഴ്ചശക്തിയെ ഒരുരീതിയിലും സ്വാധീനിക്കില്ല. കണ്ണുകള്‍ ജോലിഭാരം മൂലം നേരിടുന്ന സമ്മര്‍ദ്ദം കുറയ്ക്കാൻ വ്യായാമം സഹായിക്കും.
ക്യാരറ്റ് കഴിക്കുന്നത് കണ്ണിന് നല്ലതോ?
ഭക്ഷണം കണ്ണുകളുടെ ആരോഗ്യത്തെ തീര്‍ച്ചയായും സ്വാധീനിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ക്യാരറ്റിന്റെ പേര് എല്ലാവരും എടുത്ത് പറയാറുണ്ട്. എന്നാല്‍ ക്യാരറ്റിനെക്കാളുമെല്ലാം കണ്ണിന് നല്ലത് വൈറ്റമിൻ-സി, ഇ എന്നിവയടങ്ങിയ പച്ചക്കറികളും പഴങ്ങളുമാണ്. ഇവയിലുള്ള ആന്റി ഓക്സിഡന്റുകള്‍ കാഴ്ചശക്തിയെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക