തിരുവനന്തപുരം: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിനു പിന്നിൽ ഉന്നതരാണെന്നും സംസ്ഥാന ഏജൻസികളുടെ അന്വേഷണത്തിൽ പുരോഗതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപ പദ്ധതികളിലെ അപാകതകൾ തിരുത്താൻ ഓർഡിനൻസ് വേണമെന്നും സതീശന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക