ഡൽഹി: നിഹാൽ വിഹാർ മേഖലയിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. 34 കാരനായ മഹേന്ദ്രയാണ് മരിച്ചത്. ഒരു ഇ-റിക്ഷ ഗാരേജിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു.
ഇ-റിക്ഷ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. അതേസമയം സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക