മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. ശിവസേനയിൽ നിന്നും ബിജെപിയിൽ നിന്നുമായി 14 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
ശിവസേന വിമത പക്ഷത്ത് നിന്നും 3 ഉം ബിജെപിയിൽ നിന്നും 11 പേർ അടക്കം 14 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുതിർന്ന ബിജെപി നേതാക്കളായ സുധീർ മുംഗന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ എന്നിവർ പുതിയ മന്ത്രിമാരാകും.
രാധാകൃഷ്ണ വിഖേ പാട്ടീൽ, സുരേഷ് ഖാഡെ, അതുൽ മൊറേശ്വർ സേവ്, മംഗൾ പ്രഭാത് ലോധ, വിജയ്കുമാർ ഗാവിത്, രവീന്ദ്ര ചവാൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റ് നേതാക്കൾ. ഒരു വനിത മന്ത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
രാവിലെ 11ന് രാജ്ഭവനിലാണ് ചടങ്ങുകൾ. ഷിൻഡെ വിഭാഗത്തിൽ നിന്ന് ഗുലാബ് രഘുനാഥ് പാട്ടീൽ, സദാ സർവങ്കർ, ദീപക് വസന്ത് കേസർകർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക