കേന്ദ്രസർക്കാർ പൊതുവിതരണ ശ്യംഖലയെ തകർക്കുന്ന സമീപനമാണ് സൃഷ്ടി ക്കുന്നതെന്ന് സി പി എം ജില്ല സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കും കേരളത്തോടുള്ള കേന്ദ്ര അവഗണനക്കുമെതിരെ
എൽഡിഎഫ് കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരിയും, ഗോതമ്പും ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾക്ക് ഏർപ്പെടുത്തിയ ജി എസ് ടി ഏർപ്പെടുത്തിയതിലൂടെ സംസ്ഥാന സർക്കാരിന്റെ പൊതുവിതരണ നയം തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്.
വൈദ്യതി മേഖലയിലും വൻ വിലവർധന വരാൻ പോവുകയാണ്. കേന്ദ്രസർക്കാർ പുതുതായി അവതരിപ്പിച്ച വൈദ്യുതി ബിൽ നിയമമായാൽ സ്വകാര്യ മേഖല വൈദ്യുതി രംഗവും പൂർണ്ണമായി കൈയടക്കുന്നനടപടി സംജാതമാവുമെന്നും എം വി ജയരാജൻ പറഞ്ഞു.
കോൺഗ്രസ് തുടക്കം കുറിച്ച പലനയങ്ങളും നരേന്ദ്രമോദി സർക്കാർ പിന്തുടരുകയാണ്. ഇത് സർവ്വ മേഖലകളിലും വിലക്കയറ്റം സൃഷ്ടിക്കുന്നു. ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടന്ന സമരത്തിൽ സി പി ഷൈജൻ അധ്യക്ഷനായി. ജില്ലാ കൺവീനർ കെ പി സഹദേവൻ സ്വാഗതം പറഞ്ഞു. എൽഡിഎഫ് കക്ഷിനേതാക്കളായ ജോയി കൊന്നക്കൻ ,കെ പി പ്രശാന്തൻ ,പി കെ രവീന്ദ്രൻ , ബാബുരാജ് ഉളിക്കൽ, ഇപിആർ വേശാല, താജുദ്ദീൻ മട്ടന്നൂർ, അഡ്വ. എജെ ജോസഫ് , ടോമി സെബാസ്റ്റ്യൻ, രതീഷ് ചിറക്കൽ, സി വത്സൻമാസ്റ്റർ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക