സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അടച്ചുറപ്പിലാത്ത കുരകളിലും, വാടക വീടുകളിലും കഴിയുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിത ഭവനം ഒരുക്കുവാൻ അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിൽ വിധവയും ഒരു പെൺ കുട്ടിയുടെ മാതാവുമായ സമീറക്കുവേണ്ടി കീഴ്മാട് പഞ്ചായത്ത് 10-ാം വാർഡ് മുതിരക്കാട്ടിൽ ഫൈൻ ഫെയർ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സി.എം.ഡി ഇസ്മായിൽ റാവുത്തർ സ്പോൺസർ ചെയ്തു നിർമ്മാണം പൂർത്തിയായ പദ്ധതിയിലെ 48-ാ മത് ഭവനത്തിന്റെ താക്കോൽ ദാനം പ്രശസ്ത തിരക്കഥാകൃത്തും, സിനിമ സംവിധായകനും, നടനുമായ രഞ്ജി പണിക്കർ നിർവ്വഹിച്ചു.
അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്പോൺസർ ഫൈൻ ഫെയർ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സി.എം.ഡി ഇസ്മായിൽ റാവുത്തർ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു സ്വാഗതം പറയുകയും, ജില്ലാ പഞ്ചായത്ത് മെമ്പർ സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ പുളിക്കൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോപ്പിൽ അബു, നാസർ റാവുത്തർ, മിൽമ മുൻ ചെയർമാൻ ജോൺ പെരുവത്ത്, മറ്റ് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക