സായ് പല്ലവി നായികയായ തമിഴ് ചിത്രം ഗാര്‍ഗിയുടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവ് ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഗൗതം രാമചന്ദ്രന് സംവിധാനം ചെയ്ത ചിത്രം ലീഗല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ജൂലൈ 15ന് തിയറ്ററുകളിലെത്തിയ ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനം കൈയടി നേടിയിരുന്നു.
സംവിധായകനൊപ്പം ഹരിഹരന് രാജുവും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സായ് പല്ലവിക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ആര് എസ് ശിവജി, കലൈമാമണി ശരവണന്, ജയപ്രകാശ്, പ്രതാപ്, സുധ, ലിവിങ്സ്റ്റണ്, കവിതാലയ കൃഷ്ണന്, കലേഷ് രമാനന്ദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. രവിചന്ദ്രന്‍ രാമചന്ദ്രന്, തോമസ് ജോര്‍ജ്, ഗൗതം രാമചന്ദ്രന് എന്നിര്ക്കൊപ്പം ഐശ്വര്യ ലക്ഷ്മിയും നിര്‍മ്മാണ പങ്കാളിയാണ്. ശ്രൈയന്തിയും പ്രേംകൃഷ്ണ അക്കാട്ടുവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക