ആപ്പിൾ ഐഫോണ്‍ ഉപയോഗിക്കുന്ന ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?
ഇതേക്കുറിച്ച് പുതിയ റിപ്പോര്‍ട്ടുമായി എത്തിയിരിക്കുകയാണ് 9ടു5മാക്.
ഫ്രീഡം മൊബൈല്‍സ് കമ്പനി നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് പുതിയ റിപ്പോര്‍ട്ട്. ഏകദേശം 130 ലേറെ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടത് ഇവയാണ്.
∙ ഐഫോണ്‍ ഡിസേബിൾ ചെയ്യപ്പെട്ടിരിക്കുന്നു, ഐട്യൂണ്‍സുമായി കണക്ടു ചെയ്യുക
‘ഐഫോണ്‍ ഈസ് ഡിസേബിൾഡ്, കണക്ടു ഐട്യൂണ്‍സ്’ എന്ന പ്രശ്നമാണ് ഗൂഗിള്‍ സേര്‍ച്ചില്‍ ഇപ്പോള്‍ മുന്നിലുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിമാസം ഏകദേശം 42,000 പേരാണ് ഈ വിഷയത്തില്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്? തെറ്റായ പാസ്കോഡ് 10 തവണ അനുമാനിച്ച് നല്‍കുമ്പോഴാണ് ആപ്പിള്‍ ഐഫോണ്‍ ഡിസേബിൾ ചെയ്യുന്നത്.
∙ ഫോര്‍ഗോട്ട് ഐഫോണ്‍ പാസ്കോഡ്
ഐഫോണ്‍ കേന്ദ്രീകൃത പ്രശ്നങ്ങളില്‍ രണ്ടാമതുള്ളത് പാസ്കോഡ് മറന്നു എന്നുള്ളതാണ്. ഏകദേശം 38,000 പേരാണ് പ്രതിമാസം ഈ പ്രശ്നത്തെക്കുറിച്ച് ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുന്നത്.
∙ ഫെയ്സ്ഐഡി നോട്ട് വര്‍ക്കിങ്
ഐഫോണ്‍ 10 മുതല്‍ പ്രീമിയം മോഡലുകളില്‍ അവ അണ്‍ലോക് ചെയ്യാനായി ഉപയോഗിക്കുന്ന സിസ്റ്റമാണ് ഫെയ്സ്ഐഡി. ഫെയ്സ്ഐഡി പ്രവര്‍ത്തിക്കുന്നില്ല എന്നുള്ളതാണ് ഐഫോണ്‍ ഉപയോക്താക്കള്‍ നേരിടുന്ന മൂന്നാമത്തെ പ്രശ്നം. പ്രതിമാസം 32,000 പേരാണ് ഈ വിഷയം സേര്‍ച്ച് ചെയ്യുന്നത്.
∙ മറ്റ് സര്‍വസാധാരണമായ ചില പ്രശ്നങ്ങള്‍
അമേരിക്കയിലും യുകെയിലും നിന്നുള്ള ഉപയോക്താക്കള്‍ ഏറ്റവുമധികം പരാതിപ്പെടുന്നതും സര്‍വസാധാരണവുമായ ഒരു പ്രശ്നം ഐഫോണ്‍ നോട്ട് ചാര്‍ജിങ്, അല്ലെങ്കില്‍ ഐഫോണുകളിലേക്ക് ചാര്‍ജ് കയറുന്നില്ല എന്നുളളതാണ്.
‘ഐഫോണ്‍ സ്റ്റക് ഓണ്‍ ആപ്പിള്‍ ലോഗോ’ ആണ് മറ്റൊന്ന്. അതായത്, ഐഫോണ്‍ ഓണായി വരുമ്പോള്‍ കാണിക്കുന്ന ആപ്പിളിന്റെ ലോഗോയില്‍ എത്തിനില്‍ക്കുന്നു. ഫോണിന്റെ ഹോം സ്ക്രീനിലേക്ക് എത്തുന്നില്ല.
എയര്‍പോഡ്സ് നോട്ട് കണക്ടിങ് ടു ഐഫോണ്‍ ആണ് മറ്റൊരു പ്രശ്നം. ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ഫോണായ എയര്‍പോഡ്സ് ഐഫോണുമായി കണക്ടു ചെയ്യുന്നില്ല എന്നുള്ളതാണ് ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്ന്. മറ്റൊന്ന് ഐഫോണ്‍ വോണ്ട് ടേണ്‍ ഓണ്‍ (ഐഫോണ്‍ ഓണാകാന്‍ വിസമ്മതിക്കുന്നു).
ലിക്വിഡ് ഡിറ്റക്ടഡ് ഇന്‍ ലൈറ്റ്നിങ് കണക്ടര് (ആപ്പിളിന്റെ ഡേറ്റ, ചാര്‍ജിങ് കേബിളായ ലൈറ്റ്നിങ് കണക്ടറില്‍ ദ്രാവകം കണ്ടെത്തിയെന്നുള്ള മുന്നറിയിപ്പ്). കാര്‍പ്ലെ നോട്ട് വര്‍ക്കിങ് (കാര്‍പ്ലെ പ്രവര്‍ത്തിക്കുന്നില്ല).
ഇവയാണ് ഐഫോണ്‍ ഉപയോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങളില്‍ ഏതെങ്കിലുമൊക്കെ എല്ലാ ഐഫോണ്‍ ഉപയോക്താക്കളും നേരിട്ടിട്ടുണ്ടാകാമെന്ന് റിപ്പോര്‍ട്ട് അനുമാനിക്കുന്നു.
∙ വിഎല്‍സി നിരോധനം സത്യമോ?
ഏറ്റവും പ്രശസ്തമായ ഫ്രീ, ഓപ്പണ്‍ സോഴ്സ് മീഡിയ പ്ലെയറുകളില്‍ ഒന്നായ വിഎല്‍സി സർക്കാർ നിരോധിച്ചു എന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസം വന്നിരുന്നു. മീഡിയനാമ (MediaNama) എന്ന വെബ്സൈറ്റാണ് സർക്കാർ നിരോധിച്ചിരിക്കാമെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത്.
ഇതിനു കാരണമായി പറഞ്ഞതാകട്ടെ വിന്‍ഡോസ് കംപ്യൂട്ടറില്‍ വിഎല്‍സിയുടെ ഡൗണ്‍ലോഡ് പേജില്‍ ചെല്ലാന്‍ സാധ്യമല്ല എന്നതുമാണ്. ഫെബ്രുവരി 2022 മുതല്‍ ഇത് സാധ്യമായിരുന്നില്ലെന്ന് മറ്റു ചില റിപ്പോര്‍ട്ടുകളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക