1. പുളിയാരൽ സമൂലം മോരിൽ ഇട്ടു തിളപ്പിച്ച ദിവസം രണ്ടോ മൂന്നോ തവണ കഴിക്കുക.
2. ഇഞ്ചിനീരിൽ ഉപ്പും ചെറുനാരങ്ങാനീരും ചേർത്ത് ഇടക്ക് കഴിക്കുക.
3. ഏലത്തരി പൊടിച്ചു മോരിൽ കലക്കി കുടിക്കുക.
5. അയമോദകം മല്ലി ജീരകം ഇവ സമം വറുത്തത് ഇത് കഷായം വെച്ച് കഴിക്കുക.
6. കുരുമുളക് വറുത്തുപൊടിച്ച് സമം ശർക്കര ചേർത്ത് ഉരുളകളാക്കി കഴിക്കുക.
7. ജീരകം കരിങ്ങാലി ഇവ ഇട്ടു വെന്ത വെള്ളം പതിവായി കഴിക്കുക.
8. ഒരു ഔൺസ് ഇഞ്ചിനീര് ഒരു വില്വാദി ഗുളിക ചേർത്ത് കഴിക്കുക.
9. ജീരകം വറുത്തു പൊടിച്ച് ശർക്കര ചേർത്ത് കഴിക്കുക.
10. ഇഞ്ചിയും കറിവേപ്പിലയും അരച്ച് മോരിൽ കലക്കി കുടിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക