മലയാളത്തിന്റെ പ്രിയ നടൻ ഗിന്നസ് പക്രുവിന് പിറന്നാൾ ദിനത്തിൽ സമ്മാനം കിട്ടി. ‘ഒരു ഇരട്ട സഹോദരനെ’…കലാകാരനായ ഹരികുമാർ കുമ്പനാട് നിര്‍മിച്ച പക്രുവിന്റെ മെഴുക് പ്രതിമയാണ് ആ ഞെട്ടിക്കുന്ന സമ്മാനം.
കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ് പ്രതിമ അനാഛാദനം ചെയ്തത്. ഒറ്റ നോട്ടത്തില്‍ സാക്ഷാല്‍ ഗിന്നസ് പക്രു തന്നെ..
അത്ര സൂക്ഷമമായാണ് ഹരികുമാർ കുമ്പനാട് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. വേദിയിലെത്തിയ പ്രകുവിന്റെ അതേ വസ്ത്രം ധരിച്ച പ്രതിമ കണ്ട കാണികളും ആദ്യം ഒന്ന് അമ്പരന്നു.. ഇതില്‍ ഏതാണ് ഒറിജിനല്‍ ?
പക്രുവിന്റെ ആരാധകനും ശില്പിയുമാണ് ഹരികുമാര്‍. കോട്ടയം പ്രസ് ക്ലബ്ബില്‍ ഗിന്നസ് പക്രു തന്നെ പ്രതിമ അനാഛാദനം ചെയ്തതു. കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോള്‍ തോന്നിയതെന്ന് ഗിന്നസ് പക്രു പറഞ്ഞു.
‘‘ജീവിതത്തില്‍ നമ്മള് പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഓണം നാളില്‍ കിട്ടിയ ഏറ്റവും വലിയൊരു സമ്മാനമാണിത്.
നമ്മളും കലാമേഖലയില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ ഒരു കലാകാരന്റെ ഏറ്റവും വലിയൊരു മികവാണ് ഇവിടെ കാണുന്നത്. എനിക്കിത് ഭയങ്കര അദ്ഭുതമായി പോയി. ശില്പി ഹരികുമാര്‍ അദ്ഭുതപ്പെടുത്തി.’’–ഗിന്നസ് പക്രു പറഞ്ഞു.
മമ്മൂട്ടി, മോഹൻലാൽ, മൈക്കിൾ ജാക്സൺ എന്നിവരുടെ പ്രതിമകൾ ഹരികുമാർ നിർമിച്ചിട്ടുണ്ട്. തന്റെ മ്യൂസിയത്തിൽ ഇനി പക്രുവും ഉണ്ടാകുമെന്ന് ഹരികുമാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക