അനൂപ് മേനോനും രഞ്ജിത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് അനൂപ് മേനോന്റെ തന്നെ രചനയിലും സംവിധാനത്തിലും എത്തുന്ന കിംഗ് ഫിഷിന്റെ പുതിയ ടീസറാണ് അണിയറക്കാര്‍ പുറത്തുവിട്ടത് .അനൂപ് മേനോനെയും രഞ്ജിത്തിനെയും കൂടാതെ നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ കൃഷ്ണ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം മഹാദേവന് തമ്പി. എഡിറ്റിംഗ് സിയാന് ശ്രീകാന്ത്. സംഗീതം രതീഷ് വേഗ. പശ്ചാത്തലസംഗീതം ഷാന്‍ റഹ്മാന്.
അനൂപ് മേനോന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. എന്നാല്‍ അനൂപ് മേനോന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രവും. 2020ല്‍ പൂര്‍ത്തിയായ ചിത്രമാണ് കിംഗ് ഫിഷ്. എന്നാല്‍ റിലീസ് ഇപ്പോഴാണ് സംഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക