ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി പുറത്തിറക്കി. എച്ച്ഡിഎഫ്സി ബാങ്കാണ് രാജ്യത്തെ ആദ്യ ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി പുറത്തിറക്കിയിരിക്കുന്നത്.
എൻഇഎസ്എൽമായി സഹകരിച്ചാണ് ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി നൽകുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കായി എച്ച്ഡിഎഫ്സി മാറിയത്.
പുതിയ ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടികൾ ഉപയോഗിച്ച് സമയം ലഭിക്കാൻ സാധിക്കും. എല്ലാ ഉപഭോക്താക്കൾക്കും പ്രയോജനം ചെയ്യുന്നതിനായി ഇ-ബിജിയിലേക്ക് മാറും.
സുഗമമായ സേവനം ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്ന ഒരു ബാങ്കായി അംഗീകരിക്കപ്പെടുന്നതിന് ഡിജിറ്റൈസേഷൻ ഒരു പ്രധാന ഘടകമാണെന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഓപ്പറേഷൻസ് ഗ്രൂപ്പ് ഹെഡ് ഭവേഷ് സവേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക