മുംബൈ: സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ ലോറൻസ് ബിഷ്ണോയ് സംഘം നടൻ സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ടതായി വെളിപ്പെടുത്തല്‍. ഉന്നം തെറ്റാതെ വെടിവയ്ക്കുന്നയാൾ ഉൾപ്പെടെയുള്ള ഗുണ്ടാ സംഗം സല്‍മാനെ ലക്ഷ്യമിട്ട് മുംബൈ പൻവേലിനടുത്തുള്ള നടന്റെ ഫാം ഹൗസിനു സമീപം വീട് വാടകയ്ക്ക് എടുത്തു താമസിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
മൂസാവാല കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണു വിശദാംശങ്ങൾ ലഭിച്ചത്. ഫാം ഹൗസിലേക്കുളള റോഡിൽ സൽമാന്റെ കാർ പതിയെയാണ് സഞ്ചരിക്കാറെന്നും അധികം അംഗരക്ഷകർ ഉണ്ടാകാറില്ലെന്നും മനസ്സിലാക്കി ഇവർ കണക്കുകൂട്ടലുകൾ നടത്തി.
ഫാം ഹൗസിലെ സുരക്ഷാജീവനക്കാരുമായി സൽമാന്റെ ആരാധകരെന്ന പേരിൽ ഇവർ സൗഹൃദം സ്ഥാപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
വർഷങ്ങൾക്കു മുൻപ് കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയതാണു സൽമാനോടുള്ള പകയ്ക്ക് കാരണമെന്നാണു സംഘത്തിന്റെ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക