വണ്ണം കുറക്കാൻ ആഗ്രഹിച്ച് പഠിച്ചപണി പതിനെട്ടും കളിച്ച് പരാജയപ്പെട്ടവരാണോ നിങ്ങൾ എങ്കിൽ നിങ്ങൾ ഈ പഠനത്തെ കുറിച്ച് ഒന്ന് അറിഞ്ഞിരിക്കണം ‘ബ്ലാക്ക് ടീ’ പതിവാക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ എന്നാണ് പഠനങ്ങൾ നടത്തിയത് .
ഉണര്‍വേകാനും ഉന്മേഷം പകരാനുമെല്ലാം ഒരു കടും ചായ മതി. എന്നാല്‍ ഇതിനുമപ്പുറം പല ആരോഗ്യഗുണങ്ങളും ‘ബ്ലാക്ക് ടീ’യ്ക്ക് ഉണ്ടെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. ‘പോളിഫിനോള്‍സ്’ എന്നറിയപ്പെടുന്ന ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ‘ബ്ലാക്ക് ടീ’. ഇത് ദഹനപ്രവര്‍ത്തനങ്ങളെ എളുപ്പത്തിലാക്കാന്‍ ഏറെ സഹായകമാണ്. ഇതേ ഘടകം തന്നെയാണ് വണ്ണം കുറയ്ക്കാനും സഹായിക്കുന്നുവെന്ന് പറയപ്പെടുന്നത്.
2014ല്‍ പുറത്തുവന്നൊരു പഠനം പറയുന്നത് മൂന്ന് മാസത്തേക്ക് ദിവസേന മൂന്ന് തവണയെങ്കില്‍ ‘ബ്ലാക്ക് ടീ’ കഴിക്കുന്നത് കൊണ്ട് തന്നെ വണ്ണം കുറയ്ക്കാന്‍ ആകുമെന്നാണ്. ഈ പഠനം സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ അന്ന് ഏറെ വന്നിരുന്നു. പിന്നീട് 2017ല്‍ ലോസ് ആഞ്ചല്‍സിലുള്ള ‘യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ’യില്‍ നിന്നുള്ള ഗവേഷകരും ‘ബ്ലാക്ക് ടീ’യുടെ വണ്ണം കുറയ്ക്കാനുള്ള കഴിവ് സംബന്ധിച്ച് ഒരു പഠനം നടത്തി.
ഈ പഠനത്തിന്റെ ഫലവും നേരത്തേ പ്രതിപാദിച്ച പഠനറിപ്പോര്ട്ടിന്റേതിന് സമാനമായിരുന്നു. അതായത്, ‘ബ്ലാക്ക് ടീ’ പതിവായി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന്. എന്നാല്‍ വലിയ തോതില്‍ വണ്ണം കുറയ്ക്കാന്‍ ഇതിന് കഴിയില്ലെന്നും അനാരോഗ്യകരമായ അവസ്ഥകളുടെ ഭാഗമായി അമിതവണ്ണത്തിലെത്തിയവര്ക്ക് ഇത് ഫലം ചെയ്യില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക