വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ മാതളം സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിച്ച് വിളർച്ച തടയുന്നു. ഇങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ മാതളത്തിണ് ഉണ്ട്
എന്നാൽ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും മാതളം നല്ലതാണ്. ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ മാതളനാരങ്ങ സഹായിക്കും. മാതളനാരങ്ങയുടെ തൊലിയും കുരുവും മുഖത്തെ ചുളിവുകൾ മാറ്റി, ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുന്നു.
മാതളത്തിന്റെ കുരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. അതിലേക്ക് കുറച്ച് റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടാം. മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ഇത് ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്യുന്നത് നല്ലതാണ്. കൂടാതെ മാതളജ്യൂസ് കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.
മാതള നാരങ്ങയുടെ തൊലി അരിഞ്ഞ് പൊടിച്ച ശേഷം രണ്ട് ടീസ്പൂണ്‍ പാല്‍പ്പാടയും ഒരു ടീസ്പൂണ്‍ കടലമാവും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഇത് മുഖത്തും കഴുത്തിലും പുരട്ടുന്നത് കറുത്തപ്പാടുകൾ മാറാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക