സംവിധായകനും അഭിനേതാവും പ്രമുഖ സ്റ്റാൻഡ് അപ് കോമേഡിയനുമാണ് രമേശ് പിഷാരടി. ഇപ്പോഴിതാ ഇഹാ ഡിസൈൻസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉത്ഘാടനത്തിനായി എത്തിയ പിഷാരടി നർമ്മത്തിൽ ചാലിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഭാവന, ഹണി റോസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ…
“ഒരു പെണ്ണായി ജനിക്കാത്തതിൽ ആകെ വിഷമം തോന്നുന്നത് ഈ ഡ്രസ്സിങ്ങിന്റെ കാര്യത്തിൽ മാത്രമാണ്. ജനിച്ച് ജീവിച്ച് മരിക്കുന്നത് വരെ ഒരേ മുഖവുമായിട്ട് ഒരുപാടാണുങ്ങൾ പോകുന്നുണ്ട്.പെൺപിള്ളേർക്ക് അങ്ങനെ അല്ല, മുടി കളർ ചെയ്തും മുടി ചീകിയും തിരിച്ചും പലതരത്തിൽ പെട്ട ഡ്രസുകളിട്ടും, എങ്ങനത്തെ ഡ്രസ്സുകൾ വേണമെങ്കിലും ഇടാം. അതിനൊരു നിയമങ്ങളുമില്ല. ആ സ്വാതന്ത്ര്യം പെണ്ണുങ്ങൾക്കാണ് ഉള്ളത്. “
പ്രതികരിക്കാൻ ഇവിടെ എഴുതുക