സിനിമയിലെത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ടെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ എന്ന കുഞ്ചാക്കോ ബോബന് ഇപ്പോഴും നിറയൗവനമാണ്. ചാക്കോച്ചനെ പോലെ മലയാളി യുവതികളുടെ മനസ്സിൽ ചേക്കേറിയ മറ്റൊരു നടൻ ചരിത്രത്തിലുണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഇപ്പോഴിതാ ചാക്കോച്ചന്റെ യൗവ്വനകാലത്ത് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഒന്നും ഇല്ലാതിരുന്നതിൽ വിഷമമുണ്ടോ എന്ന ആരാധികയുടെ ചോദ്യത്തിന് അതിന് എന്റെ യൗവന കാലം ഇപ്പോഴും കണ്ടിന്യു ചെയ്തോണ്ട് ഇരിക്കുകയാണല്ലോ എന്ന രസകരമായ മറുപടിയാണ് താരം നൽകിയത്.
” സത്യം പറഞ്ഞാൽ എന്റെ യൗവനകാലം ഇപ്പോഴും കണ്ടിന്യു ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ എനിക്ക് അതിൽ യാതൊരു വിഷമവുമില്ല. സീ, നമ്മൾ ഇപ്പം വീ ആർ ഓൾ സ്വീറ്റ് സെവന്റീൻ ഇൻ ഔർ മൈൻഡ്സ്.അല്ലാതെ ഈ കസർത്ത് ഒന്നും കാണിക്കാൻ പറ്റത്തില്ല.
പണ്ട് വീട്ടിലെ നമ്പർ തപ്പിപ്പിടിച്ച് ആൾക്കാർ ഫോൺ വിളിക്കും. അല്ലെങ്കിൽ കത്തുകളെഴുതും. അപ്പോൾ അതിലൊക്കെ വളരെ പേഴ്സണലൈസ്ഡ് ആയിട്ടുള്ള ഒരു ഫീൽ ഉണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ടൈപ്പ് ചെയ്തു വരുന്ന മെസേജുകൾ എല്ലാം ഒരേപോലെയാണ് ആണ് ഇരിക്കുന്നത്. മറ്റേതിൽ അവരുടെ സ്നേഹവും ഫീലും അറിയാൻ സാധിക്കുമായിരുന്നു.” ചാക്കോച്ചൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക