കുക്കറിൽ പാകം ചെയ്യുമ്പോൾ സമയലാഭം ഒരുപാട് നമുക്ക് കിട്ടുമെങ്കിലും പലപ്പോഴും ഈ സമയം കൂടുതലായി കുക്കർ വൃത്തിയാക്കാനായി നമുക്ക് നഷ്ടമാകാറുണ്ട്. കുക്കർ ഓവർ ഫ്ലോ ആയി മൂടിയുടെ പുറത്തേക്ക് കറിയും മറ്റും തെറിച്ച് വൃത്തിയാകാൻ വളരെ ബുദ്ധിമുട്ടാകുന്ന രീതി കണ്ടു വരുന്നുണ്ട്. ഇതിനായി രണ്ടു സിമ്പിൾ ട്രിക്ക് ഉണ്ട്.
ഒന്ന് നിങ്ങളുടെ കുക്കറിന്റെ വാഷറിൽ വെളിച്ചെണ്ണയോ അല്ലെങ്കിൽ ഓയിലോ നന്നായി തടവിയതിന് ശേഷം പാകം ചെയ്യുക. കുക്കർ ലീക് ആകില്ല.
രണ്ട് നിങ്ങൾ പാകം ചെയ്യുന്നതിന് മുൻപായി കുക്കറിന്റെ വാഷർ ഊരി മൂന്നോ നാലോ മണിക്കൂർ ഫ്രിഡ്ജിന്റെ ഫ്രീസറിൽ സൂക്ഷിക്കുക,. ഇങ്ങനെ ചെയ്താലും ലീക് ഒഴിവാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക