ശരീര ഭാരം കുറയ്ക്കാനുള്ള പ്ലാനുണ്ടോ? എന്താണ് ഇതിനൊരു പരിഹാരം?. നിങ്ങളുടെ അടുക്കളയിൽ എപ്പോഴും ലഭ്യമായ 5 ഭക്ഷണ പദാർത്ഥങ്ങൾ ശരീര ഭാരം കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കാനും ജങ്ക് ഫുഡുകളിൽനിന്നും അകന്നു നിൽക്കാനും സഹായിക്കും.
ഓട്സ്
പ്രഭാതഭക്ഷണമായോ വൈകുന്നേരത്തെ ലഘുഭക്ഷണമായോ ഓട്സ് കഴിക്കാം. സ്വാദ് കൂട്ടാനായി കുറച്ച് തേനും പാലും ചേർക്കാം. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഇഷ്ടപ്പെട്ട പഴങ്ങൾ അല്ലെങ്കിൽ നട്സ് എന്നിവ ഓട്സുമായി യോജിപ്പിക്കാം.
വാൽനട്ട്
പ്രോട്ടീനും നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും നിറഞ്ഞ വാൽനട്ട് ആരോഗ്യകരമായൊരു ലഘുഭക്ഷണമാണ്. ഏതാനും എണ്ണം വാൽനട്ടുകൾക്ക് വിശപ്പ് അകറ്റാനും ദീർഘനേരം സംതൃപ്തി നൽകാനും സാധിക്കും.
മുട്ട
നിങ്ങളുടെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്ന മറ്റൊരു മികച്ച ഭക്ഷണമാണ് മുട്ട. പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ് മുട്ട. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുട്ടയുടെ മഞ്ഞക്കരു ഉപേക്ഷിച്ച് മുട്ടയുടെ വെള്ള കഴിക്കുക. അധിക കലോറിയും കൊഴുപ്പും ഉപയോഗിക്കാതെ മുട്ടയുടെ വെള്ള ഉപയോഗിച്ച് വയർ നിറയ്ക്കാൻ കഴിയും.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് പോഷകസമൃദ്ധമായ ഒന്നാണ്. സാലഡ് ആയോ ജ്യൂസായോ പാചകം ചെയ്തോ കഴിക്കാം. ഇത് ഊർജം നൽകുകയും നിങ്ങളുടെ സ്റ്റാമിന വർധിപ്പിക്കുകയും ചെയ്യുന്നു. രക്തത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന പോഷകങ്ങളും ധാതുക്കളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ആപ്പിൾ
ആപ്പിൾ നാരുകളാൽ സമ്പുഷ്ടമാണ്. നിങ്ങളുടെ ബാഗിൽ ആപ്പിൾ കരുതുക. വിശക്കുമ്പോൾ വൃത്തിയായി കഴുകിയശേഷം കഴിക്കുക. ആപ്പിളിലെ ഈ നാരുകൾ ദഹനം വർധിപ്പിക്കുകയും കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ വളർത്തുകയും ചെയ്യുന്നു. ഇത് ഉപാചപയപ്രവർത്തനം മെച്ചപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക