ഹാർട്ട് ബ്ളോക്കിന് ഉള്ള ഗൃഹവൈദ്യം
ഒരു ചെറുനാരങ്ങയുടെ പകുതി നീര് മാറ്റിയ തൊലി, ഒരു കഷണം ഇഞ്ചി, 3 അല്ലി വെളുത്തുള്ളി, 5കുരുമുളക് മണി, അര സ്പൂൺ ശുദ്ധമായമഞ്ഞൾ പൊടി ഇത്രയും സാധനങ്ങൾ ചതച്ചിട്ട് 3 ഗ്ലാസ് വെള്ളം തിളപ്പിച്ച് ഒരു ഗ്ലാസ് ആക്കിവറ്റിച്ച് ചെറുചൂടിൽ രാവിലെ വെറും വയറ്റിൽ കുടിക്കുക ഒരു മണിക്കൂറിനു ശേഷമേമറ്റെന്തെങ്കിലും ആഹാരം കഴിക്കാവൂ ഇത് രണ്ടാഴ്ച്ച തുടർച്ചയായി കഴിക്കാം.
അൾസർഉള്ളവർ വെളുത്തുള്ളിയും നെഞ്ചെരിച്ചിലുള്ളവർ നാരങ്ങാ തൊലിയും ഒഴിവാക്കിഉപയോഗിക്കുക.
BP നിയന്ത്രിക്കാൻ നീർമരുതിന്റെ പട്ടയിട്ടു തിളപ്പിച്ച വെളളം കുടിക്കുക.
നെഞ്ചുവേദന വന്നാൽ ഉടനെ പാളയംകോടൻ വാഴക്കൂമ്പ് ഒടിക്കുമ്പോൾ വരുന്ന കറ 15 തുള്ളി ഒരു ഔൺസ് വെള്ളത്തിൽ ചേർത്ത് കുടിക്കുക.
അറ്റാക്കുണ്ടായാൽ ശക്തമായിചുമയ്ക്കുകയും വേഗത്തിൽ ശ്വാസോഛാസം ചെയ്യുകയും ചെയ്യുക. അല്പസമയം കൊണ്ട് കറക്കവും വിയർപ്പും മാറി സാധാരണ നിലയിലാകും. വേണമെങ്കിൽ ഡോക്ടറുടെ സഹായംതേടുക ഭയപ്പെടാതിരിക്കുക, ഭയം മൂലമാണ് കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത്.
പ്രതീക്ഷയുയർത്തി ട്രെയ്ലർ; ‘കുമാരി’ ഒക്ടോബർ 28ന് തിയേറ്ററുകളിൽ എത്തും.
ഹൃദയത്തിലേക്കുള്ള രക്തധമനികളിൽ കാത്സ്യം തരികൾ വന്നടിയുകയും, ആ തരികൾകൊണ്ട് ധമനികളിൽ മുറിവുണ്ടാകാതിരിക്കാനായി ശരീരം കൊളസ്ട്രോളിനെ കൊണ്ട് ഈതരികളെ പൊതിയുകയും ചെയ്യും. അപ്പോൾ അതുവഴിയുള്ള രക്തസഞ്ചാരത്തിന്റെ അളവുകുറയുന്നതിനാൽ ഹൃദയത്തിലേക്കുള്ള രക്തസഞ്ചാരം കുറയുകയും ഹൃദയസ്തംഭനത്തിനുള്ള സാദ്ധ്യത കൂടുകയും ചെയ്യും. ശരീരത്തിന്റെ പല ഭാഗത്തും ഇത്തരം ബ്ളോക്കുകളുണ്ടാകാറുണ്ട് , കാലിലുണ്ടാകുന്നത് വെരിക്കോസായി മാറുന്നു 80 % –ൽകൂടുതൽ അടവു വരുമ്പോഴാണ് അറ്റാക് ഉണ്ടാകുന്നത്. മുൻകൂട്ടി ശരീരം പല ലക്ഷണങ്ങളുംകാണിക്കും. പക്ഷെ തിരക്കിനിടയിൽ നമ്മൾ അത് ശ്രദ്ധിക്കാതെ പോകുകയും അപകടസാദ്ധ്യത വർദ്ധിക്കുകയും ചെയ്യും. കാത്സ്യം കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുക, ഫൈബർകൂടുതലുള്ള ഇലക്കറികളും പച്ചക്ക് കഴിക്കാവുന്ന പച്ചക്കറികൾ സലാഡായിട്ടും കഴിക്കുക. വാഴപീണ്ടി തോരനായിട്ടും ജ്യൂസ് ആയിട്ടും കഴിക്കുക.
പ്രമേഹമില്ലാത്തവർ പഴവർഗ്ഗങ്ങൾകൂടുതൽ കഴിക്കുക ധാരാളം വെള്ളം കുടിക്കുക, മലബന്ധം ഉണ്ടാകാതെ ശ്രദ്ധിക്കുകയോ വ്യായാമമോ ചെയ്യുക. അധികനേരം കുനിഞ്ഞു നിന്നുള്ള ജോലികൾചെയ്യാതിരിക്കുക. മനസ്സിന്റെ ടെൻഷനും ഭയവും മാറ്റി സന്തോഷവാന്മാരായിരിക്കാൻശ്രമിക്കുക. നല്ല ഭക്ഷണശീലവും വ്യായാമവും ശീലിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക