വന്‍ വിജയമായി മാറിയ കാന്താര സിനിമയിലെ ഹിറ്റ് ഗാനം വരാഹ രൂപം എന്ന ഗാനത്തിന്റെ പ്രദർശനം നിർത്തിവയ്ക്കാൻ ഉത്തരവ്. അജനീഷ് ലോകേഷ് സംഗീതം നല്കിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നായിരുന്ന വിവാദം ഉയർന്നതിനെ തുടർന്നാണ് നടപടി. വിഷയത്തില്‍ തൈക്കുടം ബ്രിഡ്ജുകാര്‍ നിയമ നടപടികള്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ‘വരാഹ രൂപം’ എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുവാദം ഇല്ലാതെ പ്രസിദ്ധീകരിച്ചതിന് ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്, സംഗീത സംവിധായകന് എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, സ്പോട്ടിഫൈ, വിന്ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കെല്ലാം ഗാനം കാണിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന് ജഡ്ജി.
അതേസമയം തൈക്കൂടം ബാന്‍ഡിന്റെ പാട്ട് കോപ്പിയടിച്ചെന്ന ആരോപണം തള്ളി കാന്താരയുടെ സംവിധായകന് രംഗത്തെത്തിയിരുന്നു. കോപ്പിയടിച്ചിട്ടില്ലെന്നും തൈക്കൂടത്തിന്റെ പരാതിയില്‍ മറുപടി നല്‍കിയെന്നും സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കൊച്ചിയില്‍ പറഞ്ഞു. കാന്താരയിലെ വരാഹ രൂപം എന്ന പാട്ട് പുറത്തുവന്നതോടെയാണ് തൈക്കൂടത്തിന്റെ നവരസം പാട്ടിന്റെ കോപ്പിയാണെന്ന് ആരോപണം ഉയര്‍ന്നത്. ആരോപണം നിലനില്‍ക്കെ സിനിമ പ്രൊമോഷന്റെ ഭാഗമായി സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോപ്പിയടിയല്ലെന്ന് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക