റിഷഭ് ഷെട്ടി നായകനായെത്തിയ കാന്താരയിലെ ‘വരാഹ രൂപം’ പാട്ടിനെതിരെ കോപ്പിയടി ആരോപണം ഉന്നയിച്ച് പ്രമുഖ സംഗീത ബാൻഡ് തൈക്കുടം ബ്രിഡ്ജ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മ്യൂസിക് ബാന്‍ഡിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ബിജിബാൽ.
‘സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവർ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി എന്ന് പച്ച സംസ്കൃതത്തിൽ പറഞ്ഞാൽ മതിയല്ലോ’, ബിജിബാൽ കുറിച്ചു.
‘കാന്താര’ ചിത്രത്തിലെ ‘വരാഹ രൂപം’ ദിവസങ്ങൾ കൊണ്ട് ഒരു കോടിയിലധികം പ്രേക്ഷകരെയാണു നേടിയത്.
എന്നാൽ തങ്ങളുടെ ‘നവരസ’ പാട്ട് കാന്താരയുടെ പിന്നണിപ്രവർത്തകർ അതേ പടി പകർത്തിയതാണെന്നും ഉത്തരവാദികൾക്കെതിരെ നിയമവഴിയെ നീങ്ങുമെന്നും തൈക്കുടം ബ്രിഡ്ജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക