ന്യൂഡൽഹി: ഏകവ്യക്തി നിയമം, ആരാധനാ സ്ഥല നിയമം, പൗരത്വ നിയമം എന്നിവ ചർച്ചയാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ.
ബിജെപിയുടെ 2019 ലെ പ്രകടന പത്രികയിലെ 3 വിവാദ വിഷയങ്ങളിൽ ഇനിയും നടപ്പായിട്ടില്ലാത്തത് ഏകവ്യക്തി നിയമം എന്ന വാഗ്ദാനമാണ്. അയോധ്യയിൽ ക്ഷേത്ര നിർമാണത്തിനു നടപടിയുണ്ടായി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കുകയും ചെയ്തു.
ഏകവ്യക്തി നിയമത്തെപ്പറ്റി പഠിക്കാൻ 22–ാം ലോ കമ്മിഷനോട് ആവശ്യപ്പെടുന്നുവെന്നാണ് നിയമമന്ത്രി കിരൺ റിജിജു അടുത്തിടെ പറഞ്ഞത്.
ഏകവ്യക്തി നിയമം നടപ്പാക്കുന്നതിന് ശുപാർശകൾ നൽകാൻ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് സർക്കാരുകൾ സമിതികളെ നിയോഗിച്ചിട്ടുണ്ട്.
വിഷയത്തെക്കുറിച്ച് തുറന്നതും ആരോഗ്യകരവുമായ ചർച്ച വേണമെന്നാണ് അമിത് ഷാ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക