നെടുങ്കണ്ടം: കോവിഡ് കാലത്ത് കാട്ടാനക്കൂട്ടത്തിന്റെ സഞ്ചാരപഥം നിരീക്ഷിക്കാൻ സ്വന്തമായി ഡ്രോൺ നിർമിച്ചു പറത്തിയ ജോയൽ കെ.തോമസ് സ്വന്തം വീട്ടിലെ കിണറിലെ ചെളി നിറഞ്ഞ വെള്ളം ശുദ്ധീകരിക്കാൻ ശുദ്ധീകരണ സംവിധാനമൊരുക്കി.
ഉടുമ്പൻചോല ക്ലാമറ്റത്തിൽ സിബി – സൗമ്യ ദമ്പതികളുടെ മകനാണ്. ജോയലിന്റെ വീടിന്റെ സമീപത്തെ കിണറുകളിലെ വെള്ളം ചെളി നിറഞ്ഞതാണ്.
കണ്ടം പോലെയുള്ള സ്ഥലമായതിനാൽ ചെളിവെള്ളമാണു പൈപ്പിലൂടെ എത്തുന്നത്. വെള്ളം ഉപയോഗിക്കാൻ കഴിയാത്ത വിധമായതോടെ യാണു ജോയൽ പൈപ്പുകൾ പ്രത്യേക രീതിയിൽ ക്രമീകരിച്ച് ജലശുദ്ധീകരണം തുടങ്ങിയത്.
പൈപ്പുകളിൽ വാൽവുകളും പ്രത്യേക തരം ടാപ്പുകളും ഘടിപ്പിച്ചാണു ശുദ്ധീകരണം. പദ്ധതി വിജയമായതോടെ സമീപവാസികൾക്കും പ്രയോജനകരമായി. രാജകുമാരി സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ജോയൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക