അക്വേറിയം വീടി ഒരു അലങ്കാരം തന്നെയാണ്. അധികം പ്രയാസമില്ലാത്ത് ഒരു കാര്യമാണ് ഇത്. അക്വറിയം സ്ഥാപിച്ച് വ്യത്യസ്ഥ തരത്തിലുള്ള മീനുകളെ വളര്‍ത്തിയാല്‍ കണ്ണിന് തന്നെ കുളിര്‍മ നല്കുന്ന കാര്യമാണ് അത്. എന്നാല്‍ അക്വേറിയം സ്ഥാപിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
അക്വേറിയം സ്ഥാപിക്കുകയാണെങ്കില്‍ അത് തീരെ ചെറുതാകരുത്. ചെറിയ ടാങ്കുകള്‍ വൃത്തിയാക്കാന്‍ വളരെ പ്രയാസമുള്ളതാണ്. വലിയ ടാങ്കുകള്‍ പരിപാലിക്കാന്‍ എളുപ്പവും ഇതില്‍ കഴിയുന്ന മത്സ്യങ്ങളുടെ ആയുസ് കൂടുതലുമായിരിക്കും.
അക്വേറിയം പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന ഒന്നാണഅ അതിലെ വെള്ളം ഒരിക്കലും പൂര്‍ണ്ണമായി മാറ്റരുത് എന്നതാണ്. എല്ലാ ആഴ്ചയും 10-20 ശതമാനം വെള്ളം മാറ്റാം. വെള്ളം ശുചീകരിക്കുന്ന സംവിധാനമുണ്ടെങ്കില്‍ മസത്തിലൊരിക്കല് 30-50 ശതമാനം വെള്ളം മാറ്റിയാല്‍ മതി. വെള്ളത്തിലുള്ള ബാക്ടീരിയ മത്സ്യങ്ങളെ നിലനില്ക്കാന് സഹായിക്കുന്നതാണ്.
മത്സ്യങ്ങള്‍ക്ക് ജീവന് നിലനിര്‍ത്താന്‍ ആവശ്യത്തിന് ഓക്സിജന്‍ ആവശ്യമാണ്. അതുപോലെ തന്നെ അവയുടെ വിസര്‍ജ്യങ്ങള്‍ കൃത്യമായി നീക്കം ചെയ്യേണ്ടതുമുണ്ട്. അല്ലെങ്കില്‍ ഇവയിലെ വിഷാംശം ദോഷകരമായി ബാധിക്കും. ഒരു നിശ്ചിത അളവ് വെള്ളത്തിന് നിശ്ചിത എണ്ണം മത്സ്യങ്ങളെ ഉള്‍ക്കൊള്ളാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക